തെരഞ്ഞെടുപ്പിനൊപ്പം കുതിച്ച് ഇന്ധന വിലയും; പെട്രോളിന് 76 രൂപ

petrole-rate-increase

തിരുവനന്തപുരം: രാജ്യം തെരഞ്ഞെടുപ്പിലേക്ക് കുതിക്കുകയാണ്. ഒപ്പം പെട്രോള്‍ വിലയും. ഇന്ന് പെട്രോള്‍ ലിറ്ററിന് 76 രൂപയ്ക്ക് മുകളിലെത്തി. ഡീസലിന് നിരക്ക് 71 ന് മുകളിലും.

ഈ വര്‍ഷം പെട്രോളിന് 5രൂപയോളമാണ് വര്‍ധനവുണ്ടായത്. ഡീസലിന് നാല് രൂപയും. 2019 ജനുവരി ഒന്നിന് തിരുവനന്തപുരത്തെ പെട്രോള്‍ നിരക്ക് 71.82 രൂപയായിരുന്നു. ഇപ്പോള്‍ അത് 76.19 രൂപയിലാണ് എത്തി നില്‍ക്കുന്നത്.

വില വര്‍ധനവ് തെരഞ്ഞെടുപ്പ് ചൂടില്‍ വാര്‍ത്തയാകുന്നില്ലെങ്കിലും ഇതിനോടകം തന്നെ പലയിടങ്ങളിലും പ്രതിഷേധം ഉണ്ടാകുന്നുണ്ട്. വില നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് പ്രഖ്യാപിക്കമെന്ന ആവശ്യം ശക്തമാകുകയാണ്.

അന്താരാഷ്ട്ര എണ്ണ വില ബാരലിന് ഇന്ന് 66.98 ഡോളറാണ്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില ഉയരുന്നതാണ് രാജ്യത്തെ ഇന്ധന വില ഉയരാന്‍ കാരണമെന്നാണ് പെട്രോളിയം കമ്പനികളുടെ വാദം. എന്നാല്‍ ഏതാനും ആഴ്ചകളായി അന്താരാഷ്ട്ര എണ്ണവിലയില്‍ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല എന്നതാണ് വാസ്തവം.

Top