എണ്ണവില കുതിച്ചുകയറുന്നു ; നാല് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക്

Crude oil

ദോഹ: എണ്ണവില കുതിച്ചുകയറുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഇന്നത്തെ വില ബാരലിന് 85 ഡോളറാണ്. ഇത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യുഎസ് ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള എണ്ണ ലഭ്യതയില്‍ കുറവ് വരുമെന്ന ഭയത്തിലാണ് ക്രൂഡ് വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുകയറുന്നത്. ഇറാനില്‍ നിന്നുളള എണ്ണ ലഭ്യതയില്‍ ഉപരോധത്തിലൂടെ കുറവുണ്ടായാല്‍ എണ്ണവില 100 ഡോളറിലേക്ക് വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

എണ്ണ വില താഴ്ത്താനായുളള ശ്രമങ്ങളുടെ ഭാഗമായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

Top