Oil Morgan

ബംഗളൂരു : ഇന്ത്യയ്‌ക്കെതിരെ നടന്ന മൂന്നാം ട്വന്റി20 സമീപകാലത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമായിരുന്നെന്ന് ഓയില്‍ മോര്‍ഗന്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ കളി തീര്‍ത്തും നിരാശയാണ് നല്‍കിയത്.കളിയുടെ 60% ഭാഗം വരെ ഞങ്ങള്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും അവസാനമായപ്പോഴേക്കും പിടിച്ചുനില്‍ക്കാനാകാതെ വന്നു.ഫോമിലുള്ള രണ്ടു പേരെ ഒരേ ഓവറില്‍ നഷ്ടപ്പട്ടതാണ് ഞങ്ങള്‍ക്കുണ്ടായ തിരിച്ചടിയെന്നും ഓയില്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.താനോ ജോ റൂട്ടോ കുറച്ചുനേരം കൂടി ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ കളി മികച്ച രീതിയില്‍ മുന്നോട്ടു പോകുമായിരുന്നു.

Top