ആഗോള എണ്ണവില കുതിച്ചുയരുന്നു ; ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 74.56 ഡോളറായി

ഡല്‍ഹി : ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 74.56 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസത്തെ നിരക്ക് ബാരലിന് 74.35 ഡോളറായിരുന്നു. അന്താരാഷ്ട്ര ക്രൂഡ് നിരക്ക് 75 ഡോളറിലേക്കാണ് എത്തുന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ഈ വര്‍ഷം ഇതുവരെ വിലയില്‍ 44 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവ് മേയ് രണ്ടോടെ എടുത്തുകളയാനാണ് അമേരിക്കയുടെ തീരുമാനം. തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.

Top