ഇന്ധന വില നാളെയും വര്‍ധിക്കുമെന്ന് എണ്ണക്കമ്പനികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില നാളെയും വര്‍ദ്ധിക്കും. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് കൂടുന്നത്.

എട്ടുദിവസത്തിനുള്ളില്‍ ഇന്ധന വില വര്‍ദ്ധിച്ചത് ആറ് രൂപയോളമാണ്. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു. മാര്‍ച്ച് 22, 23, 25,27 തീയതികളിലാണ് ഇതിന് മുമ്പ് എണ്ണവില കൂട്ടിയത്.

137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചത്. വരും ദിവസങ്ങളിലും എണ്ണകമ്പനികള്‍ പെട്രോള്‍ഡീസല്‍ വില ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top