ഇന്ധനവില നിര്‍ണയ അധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില നിര്‍ണയ അധികാരം എണ്ണക്കമ്പനികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്.

വില വര്‍ധനവ് നിശ്ചയിക്കുവാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ട തീരുമാനം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും ഇന്ധന വില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കാപട്യമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടും കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കുകയാണ് പ്രതിപക്ഷമെന്നും ബിജെപി ഇതര സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ലെന്നും ട്വീറ്റുകളും ടെലിവിഷന്‍ ബൈറ്റുകളും നല്‍കുന്നതില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിക്കും അനുയായികള്‍ക്കും ആത്മാര്‍ഥയുള്ളതെന്നും ജയ്റ്റലി ആരോപണം ഉന്നയിച്ചു.

Top