തടസ്സമില്ലാതെ എണ്ണ, വാതക വിതരണം ഉറപ്പാക്കും; മുഹമ്മദ് ബിന്‍ സലേഹ് അല്‍ സദ

ദോഹ: ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ കൃത്യമായ എണ്ണ, വാതക വിതരണം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിച്ചതായി ഊര്‍ജ വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സലേഹ് അല്‍ സദ വ്യക്തമാക്കി.

ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ മിനിസ്റ്റീരിയല്‍ എനര്‍ജി റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഭോക്താക്കളുമായുള്ള ബന്ധത്തിന് രാജ്യം വലിയ വിലമതിക്കുന്നുണെന്നും, പ്രതികൂല സാഹചര്യങ്ങളില്‍ പോലും വിശ്വസ്തരായ വിതരണക്കാര്‍ എന്ന രാജ്യത്തിന്റെ യശസ്സിന് കോട്ടം വരുത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വാതക ഉപയോഗം 2040 ഓടെ അമ്പത് ശതമാനം വര്‍ധിക്കുമെന്നാണ് ഊര്‍ജ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന ജൈവ ഇന്ധനമായി ദ്രവീകൃത പ്രകൃതി വാതകം മാറിക്കഴിഞ്ഞുവെന്നും, ഊര്‍ജ സമവാക്യത്തിലെ പ്രധാന ഘടകമാണ് വാതകമെന്നും, 2020 ഓടെ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ആഗോള ആവശ്യകത പ്രതിവര്‍ഷം 31.4 കോടി ടണ്ണായും 2030 ഓടെ അമ്പത് കോടി ടണ്ണായും വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top