ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയിൽ സിബി സെബാസ്റ്റ്യൻ ഉൾപ്പെടെ മൂന്നു പേർ കൂടി

sibi

തിരുവനന്തപുരം :ഒ.ഐ.സി.സിഗ്ലോബല്‍ കമ്മറ്റി മെമ്പര്‍മാരായി മൂന്ന് പേരെ കെപിസി സി നോമിനേറ്റ് ചെയ്തു.

അഡ്വ.സിബി സെബാസ്റ്റ്യന്‍ (അയര്‍ലണ്ട് ) റാഫി പട്ടേല്‍ (ഷാര്‍ജ) അജിത് കുമാര്‍ ബി പിള്ള (ഷാര്‍ജ ) എന്നിവരെയാണ് കെ പി സി സി പ്രസിഡണ്ട് നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ അറിയിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ സിബി സെബാസ്റ്റ്യന്‍ പരേതനായ പേഴുംകാട്ടില്‍ സെബാസ്റ്റ്യന്റെ മകനാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സിബി പൊതുപ്രവര്‍ത്തനം തുടങ്ങിയത്. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ് സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് മെമ്പറായി രാഷ്ടീയ പ്രവര്‍ത്തനം തുടങ്ങിയ സിബി 1994- 95 വര്‍ഷം പയ്യന്നൂര്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാശ്ശേരി എം എല്‍ എ ടി .വി രാജേഷിനെ പരാജയപ്പെടുത്തിയാണ് കെ എസ് യു യൂണിയന്‍ ചെയര്‍മാനാകുന്നത്.

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട് ,കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് ,ഡ്രൈവേഴ്‌സ് യൂണിയന്‍ ഏരുവേശ്ശി മണ്ഡലം പ്രസിഡണ്ട് (INTUC) കെ.എസ്.യു തളിപ്പറമ്പ് താലൂക്ക് ജനറല്‍ സെക്രട്ടറി, പയ്യന്നൂര്‍ കോളേജ് യൂണിറ്റ് പ്രസിഡണ്ട് ,NSU(I) ലോ കോളേജ് യൂണിറ്റ് എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട് .

1999ല്‍ അഭിഭാഷകനായി തളിപ്പറമ്പ് കോടതിയില്‍ സിബി പ്രാക്ടീസ് ആരംഭിച്ചു. കാസര്‍ഗോഡ് ,തലശ്ശേരി ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു . 2001- 2003 ല്‍ തലശ്ശേരി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ പ്ലാക്ടീസ് ചെയ്യുമ്പോള്‍ പ്രമാദമായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 2003 മുതല്‍ 2006 വരെ അദ്ദേഹം സുപ്രീം കോടതിയില്‍ കേരള സര്‍ക്കാരിനു വേണ്ടി ഹാജരായിരുന്നു . 12 വര്‍ഷമായി അയര്‍ലണ്ടില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം.

കാസര്‍ഗോഡ് സ്വദേശിയാണ് റാഫി പട്ടേല്‍ .റിട്ട. ബ്ലോക്ക് ഡവലപ്പ് മെന്റ് ഓഫീസര്‍ പാലക്കുന്ന് കോട്ടിക്കുളത്തെ പരേതനായ ബി.എം ഹമീദിന്റെ മകനാണ് റാഫി. ഓള്‍ കേരള കോളേജ് അലുമിനി ഫോറം യു.എ.ഇ പ്രസിഡണ്ട് ,കെ .എസ് എഫ് കാസറഗോഡ് ജില്ലാ ട്രഷറര്‍ ,എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്ന റാഫി ദുബായ് എയര്‍ പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ കേന്ദ്രത്തിലെ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജറാണ് .

Top