മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ യഥാര്‍ഥ ചരിത്രനായകനെ പരിഹസിക്കുന്നു

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെതിരെ ഇപ്പോള്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി രംഗത്ത് വന്നിരിക്കുകയാണ്. സിനിമയില്‍ മരയ്ക്കാര്‍ ആയി എത്തുന്ന മോഹന്‍ലാലിന്റെ വേഷവിധാനങ്ങള്‍ യഥാര്‍ഥ ചരിത്രനായകനെ പരിഹസിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിനിമയ്‌ക്കെതിരെ ആരോപണവുമായി സംഘടന രംഗത്തെത്തിയത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ സിഖ് തലപ്പാവും നെറ്റിയില്‍ മുദ്രയും ഒക്കെ അണിഞ്ഞാണ് എത്തുന്നത്. ഇത് കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്ര പുരുഷന്റെ വേഷവിധാനങ്ങള്‍ അല്ല എന്നാണ് സ്മാരകവേദി പറയുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്ര നായകനെ അവതരിപ്പിക്കാനുളള ശ്രമം തീര്‍ത്തും വിഫലമാണെന്നും സംഘടന ചൂണ്ടികാട്ടി.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഹൈദരാബാദാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ് .പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്യാണിയുടെ ആദ്യ ചിത്രമാണിത്.കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.

Top