‘ഓ മൈ കടവുളേ’ പുതിയ പോസ്റ്റര്‍ പുറത്ത്; പ്രണയ ദിനത്തില്‍ ചിത്രം തിയേറ്ററുകളില്‍

ശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഓ മൈ കടവുളേ’യിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. റിതിക സിംഗ്, അശോക് സെല്‍വന്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രമാണിത്.

ഇതൊരു റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുക്കുന്നത്. അതിഥി താരമായി വിജയ് സേതുപതി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിധുവാണ്. എക്സ്സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ദില്ലി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 14ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top