‘ഈശ്വരാ ഭഗവാനേ എന്നെയും എന്റെ വണ്ടിയേയും മാത്രം കാത്തോണേ’

രു വാഹനം വാങ്ങിയാല്‍ അത് പൂജിയ്ക്കുക എന്നത് വിശ്വാസമാണ്. പലരും വാഹനം പൂജിച്ചതിനു ശേഷമായിരിക്കും ഉപയോഗിക്കുക.

എന്നാല്‍ കുട്ടിക്ക് കളിക്കാന്‍ വാങ്ങിയ കളിപ്പാട്ടം അമ്പലത്തില്‍ പൂജ ചെയ്യിക്കുന്നത് ആദ്യമായിരിക്കും.

അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

‘ഈശ്വരാ. ഭഗവാനേ. എന്നെയും എന്റെ വണ്ടിയേയും മാത്രം കാത്തോണേ’ എന്ന് തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇത് വരെ ഒരന്നര ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

കളിപ്പാട്ട വണ്ടി പൂജചെയ്യുന്നതും കുട്ടി പ്രാര്‍ത്ഥനയോടെ പൂജാരിയുടെ അരികില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Top