പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ ആരോപണവിധേയരായ ഏഴ് വനപാലകരില്‍ ആറു പേരുടേയും ആദ്യ ഘട്ട മൊഴി രേഖപ്പെട്ടുത്തി. സംഘത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ വനം വകുപ്പിന്റെ സാക്ഷിയായ അരുണിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

മത്തായി നിരീക്ഷണ ക്യാമറ നശിപ്പിക്കുന്നത് കണ്ടെന്നായിരുന്നു അരുണ്‍ വനം വകുപ്പിനോട് പറഞ്ഞത്. എന്നാല്‍ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ഇത് സമ്മതിച്ചിട്ടില്ല. വനപാലകരേയും അരുണിനെയും വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മത്തായിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജനുമായി കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഇന്ന് കൂടിക്കാഴ്ച നടത്തും. മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.

Top