പ്രചരിക്കുന്നത് വ്യാജവാര്‍ത്ത ; സൗദി രാജകുമാരന്റെ മരണം നിഷേധിച്ച് ഔദ്യോഗികവൃത്തങ്ങള്‍

റിയാദ്: സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഔദ്യോഗികവൃത്തങ്ങള്‍.

സൗദി രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി അറേബ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.

രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സൗദി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മുന്‍ സൗദി രാജാവിന്റെ മകനായ അബ്ദുള്‍ അസീസ്, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഴിമതി വിരുദ്ധ വേട്ടക്കിടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍.

‘death of Prince Abdulaziz bin Fahd’ എന്ന പേരില്‍ ഹാഷ്ടാഗും ഇതിനൊപ്പം പ്രചരിച്ചിരുന്നു.

ഇത്‌ വ്യാജമാണെന്ന് കാണിച്ചാണ്‌ സൗദി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

എന്നാല്‍, സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി കഴിഞ്ഞ ദിവസം, അഴിമതി നടത്തിയ രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് അധികാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇതില്‍ അബ്ദുള്‍ അസീസ് രാജകുമാരനും ഉള്‍പ്പെട്ടിരുന്നു.

Top