‘പാട്ടുകാരി പട്ടായക്കാരി ‘. . . പെട്ടിലാമ്പട്ട്ര’യിലെ പുതിയ ഗാനം പുറത്തിറങ്ങി

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ ശ്യാം ലെനിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പെട്ടിലാമ്പട്ട്ര’യിലെ പുതിയ ഗാനം പുറത്തിറങ്ങി. നിഷാദ് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശഷ്വാത്ത് ആണ്. സുജിത്ത് സുരേശനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 29ന് റീലിസ് ചെയ്യും.

നാലു സുഹൃത്തുക്കള്‍; ജീവിതത്തില്‍ ഒരു രക്ഷാതീരം തേടിയുള്ള നെട്ടോട്ടത്തിനിടെ അവരുടെ പെടാപ്പാടുകളുടെ കഥ പറയുന്ന ചിത്രമാണ് പെട്ടിലാമ്പ്രട്ട. പുതുമുഖങ്ങളായ സന്‍മയാനന്ദന്‍, റോണി രാജ്, ജെന്‍സണ്‍ ജോസ്, ലെവിന്‍ സൈമണ്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ചെമ്പില്‍ അശോകന്‍, ഉല്ലാസ് പന്തളം, ശിവദാസ് മാറാമ്പിളി, ലീലാ കൃഷ്ണന്‍, സ്വാസിക, പറവൂര്‍ വാസന്തി, മേരി തുടങ്ങിയവരാണു മറ്റു താരങ്ങള്‍.

സെവന്‍ പാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സ്വരൂപ് രാജന്‍ മയില്‍വാഹനമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു മാടശ്ശേരി. നിഷാദ് അഹമ്മദ്, ഷാജി ഏഴിക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശാശ്വത് ഈണം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, സുജിത്ത് സുരേശന്‍, അമന്‍ എന്നിവരാണു ഗാനങ്ങള്‍ ആലപിക്കുന്നത്.

Top