ന്യൂയോർക് : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ദിവസം മുതൽ അദ്ദേഹത്തിന് നൽകുമെന്ന് ട്വിറ്റർ. സത്യപ്രതിജ്ഞാ സമയത്തും ട്രംപ് തോൽവി അംഗീകരിക്കാൻ തയാറായില്ലെങ്കിലും @POTUS എന്ന അക്കൗണ്ട് ബൈഡന് കൈമാറുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്.
അതേസമയം, വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് ട്വിറ്റർ അക്കൗണ്ടുകളായ @Whitehouse, @VP, @FLOTUS എന്നിവയുടെ ഉടമസ്ഥതയും ബൈഡൻ സ്ഥാനമേൽക്കുന്നതോടെ പുതിയ പ്രസിഡന്റിന്റെ ഓഫീസിന് കൈമാറും.