Official permission to charging a fee for the passport section of the dependents of foreign nationals in Saudi Arabia

റിയാദ്: സൗദിയിലെ വിദേശികളുടെ ആശ്രിതരുടെ ഫീസ് ഈടാക്കുവാന്‍ സൗദി സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന് ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കി. ജൂലൈ മുതലാണ് ഫീസ് ഈടാക്കുക. ഒരാള്‍ക്ക് മാസം 100 റിയാല്‍ വെച്ച് വര്‍ഷത്തില്‍ 1200 റിയാലാണ് മുന്‍കൂട്ടി അടക്കേണ്ടത്.

2018ലും 19ലും 20ലും ഫീസ് വര്‍ദ്ദിക്കും.

അടുത്ത ജൂലൈ മാസം മുതല്‍ ഇഖാമ ഇഷ്യൂ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ മുന്‍കൂറായി ഒരു വര്‍ഷത്തെ ഫീസ് അടക്കേണ്ടത്. പ്രതിമാസം 100 റിയാല്‍ വെച്ച് 1200 റിയാലാണ് മുന്‍കൂട്ടി അടക്കേണ്ടത്.

ഈ ഫീസ് 2018 ല്‍ ഇരട്ടിയാവുകയും 2019 മൂന്നിരട്ടിയാവുകയും 2020 ല്‍ നാലിരട്ടിയാവുകയും ചെയ്യും. രാജ്യത്തിന്റെ പൊതുഖജനാവിലേക്കായിരിക്കും ഈടാക്കുന്ന ഫീസുകള്‍ എത്തുക.

സ്വദേശികളേക്കാള്‍ കൂടുതലുള്ള ഓരോ വിദേശി തൊഴിലാളികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാറുള്ള 2400 റിയാല്‍ 2017 അവസാനം വരെ വാങ്ങുവാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

ഇത് ഓരോ തൊഴിലാളിയുടെയും വര്‍ക്ക് പെര്‍മിറ്റ് എടുക്കുമ്പോഴൊ പുതുക്കുമ്പോഴോ ആണ് ഈടാക്കുക.

ഓരോ തൊഴിലാളിക്കും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഓരോ മാസവും 400 റിയാല്‍ എന്ന പുതിയ ഫീസുകള്‍ 2018 ജനുവരി മുതല്‍ ഈടാക്കുമെന്നും 2019 ല്‍ അത് 600 റിയാലും 2020 ല്‍ 800 റിയാലും മാസാന്ത്യം അടക്കേണ്ടിവരുമെന്നും സര്‍ക്കുലര്‍ സൂചിപ്പിച്ചിട്ടുണ്ട്.

Top