ന്യൂസിലാന്റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാനം

ന്യൂസിലാന്റ്: ന്യൂസിലാന്റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം നടന്നു. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെ രാജ്യത്തില്ലായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും രോഗമുക്തി നേടിയതായി ഓക് ലാന്റ് പ്രാദേശിക പൊതുജനാരോഗ്യ. വിഭാഗം, ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഐസൊലേഷനില്‍ നിന്നും മോചിപ്പിച്ചതായും അറിയിച്ചു.

തുടര്‍ച്ചയായ 17 ദിവസവും ഒരു കോവിഡ് കേസ് പോലും ന്യൂസിലാന്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആകെ 1154 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ന്യൂസിലാന്റ് ലോകാരോഗ്യ സംഘടനക്ക് നല്‍കിയ റിപ്പോര്‍ട്ട്. അതെ സമയം പുതിയ കോവിഡ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഇനിയും സുരക്ഷാ മുന്‍കരുതലുകള്‍ തുടരുമെന്ന് ആരോഗ്യ വിഭാഗ മേധാവി ആഷ്‌ലി ബ്ലൂംഫീല്‍ഡ് വ്യക്തമാക്കി.

Top