ഔദ്യോഗിക പ്രഖ്യാപനമെത്തി; നായകന്‍ വിന്‍സന്റ് കൊമ്പനി ഇനി മാഞ്ചസ്റ്റര്‍ സിറ്റിയിലില്ല

മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ 38 കാരനായ വിന്‍സന്റ് കൊമ്പനി ക്ലബ്ബ് വിട്ടതായി ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം. മാഞ്ചസ്റ്റര്‍ ജേഴ്‌സിയില്‍ കൊമ്പനിയുടെ അവസാന മത്സരം കഴിഞ്ഞ ദിവസം വാറ്റ്ഫഡിനെതിരെ നടന്ന എഫ് എ കപ്പ് ഫൈനലായിരുന്നു.

2008 ലാണ് ബെല്‍ജിയം താരമായിരുന്ന കൊമ്പനി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നത്. അതിനുശേഷം കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി മാഞ്ചസ്റ്റര്‍ സിറ്റിയെ നയിച്ചത് കൊമ്പനിയായിരുന്നു .ക്ലബിനായി മൊത്തം 360മത്സരങ്ങളാണ് കൊമ്പനി കളിച്ചത്. അതില്‍ 20 ഗോളുകളും നേടി.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്‌സിയില്‍ നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, രണ്ട് എഫ് എ കപ്പും, നാല് ലീഗ് കപ്പുകളും, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടങ്ങളും കൊമ്പനി സ്വന്തമാക്കി.

Top