പാളയത്ത് പൊലിസ് വാഹനം അപകടത്തില്‍പ്പെട്ട് ഉദ്യോഗസ്ഥന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരം പാളയത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു. പാളയം എ കെ ജി സെന്ററിന് മുന്നില്‍ വെച്ചാണ് പൊലിസ് വാഹനം അപകടത്തില്‍പ്പെട്ടത്.കണ്‍ട്രോള്‍ റൂമിലെ പൊലിസുകാരന്‍ അജയകുമാറാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റും വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

രാവിലെ 5 .30 യ്ക്കാണ് അപകടം സംഭവിച്ചത്. ഹൈവേയില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണം സംഭവിക്കാന്‍ കാരണമായത്. സാരമായി പരുക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Top