ഓഫീസ് ആക്രമണം; എസ്.എഫ്. ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വമാണ് പിരിച്ചുവിടാനിള്ള തീരുമാനം നൽകിയത്. ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. തൃശൂരിൽ നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി വലിയ വിവാദങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ജില്ലയിൽ പ്രാദേശിക അന്വേഷണം നടത്തിയതിനുശേഷമാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന ആക്രമണം നേതൃത്വത്തിന്റെ അറിവോടുകൂടിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനമെടുത്തത്.

Top