ഗൂഗിളിന്റെ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ ഫോണുകളിലെ ഓഫറുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി : ഗൂഗിളിന്റെ പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ ഫോണുകളുടെ പ്രീബുക്കിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഫോണുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫറുകള്‍ നല്കുമെന്ന് ഗൂഗിള്‍.

ഒക്ടോബര്‍ 31നോ അതിന് മുമ്പോ ഫളിപ്കാര്‍ട്ട് വഴി ഫോണുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫറുകള്‍ നല്കുന്നത്.

11,900 രൂപയുടെ സെനേസര്‍ ബ്ലൂടൂത്ത് ഇയര്‍ഫോണുകളാണ് സൗജന്യമായി നല്‍കുന്നത്.

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ആറ് മാസത്തേക്ക് 120 ജിബി അധിക ഡാറ്റയും റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 14,999 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്(ഇഎംഐ ഇടപാട് മാത്രം) ഫോണ്‍ വാങ്ങുന്നവര്‍ക്കായി 8,000 രൂപ കാഷ്ബാക്കും കമ്പനി നല്‍കും.

ഫ്‌ളിപ്കാര്‍ട്ടിനെ കൂടാതെ റിലയന്‍സ് ഡിജിറ്റല്‍, ക്രോമ തുടങ്ങിയ ഓഫ്‌ലൈന്‍ റീടെയില്‍ സ്ഥാപനങ്ങള്‍ വഴിയും ഈ ഓഫറുകള്‍ ലഭിക്കും.

ഗൂഗിള്‍ ലെന്‍സ് സംവിധാനമുള്ള പിക്‌സല്‍ 2, 64 ജിബി വാരിയന്റിന് 61,000 രൂപയാണ് വില. ഇതിന്റെ 128 ജിബി പതിപ്പിന് 70,000 രൂപയും.

പിക്‌സല്‍ 2 എക്‌സ് എല്‍ 64 ജിബി വാരിയന്റിന് 73,000 രൂപയും പിക്‌സല്‍ 2 എക്‌സ് എല്‍ 128 ജിബി പതിപ്പിന് 82,000 രൂപയുമാണ് വില.

ഫളിപ്കാര്‍ട്ട് വഴി പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണുകളുടെ വിതരണം നടക്കുന്നത് നവംബര്‍ ഒന്നിനും പിക്‌സല്‍ 2 എക്‌സ് എല്‍ സ്മാര്‍ട്‌ഫോണുകളുടെ വിതരണം നവംബര്‍ 15നുമായിരിക്കും.

Top