വന്‍ വിലക്കിഴിവുമായി റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഡിജിറ്റല്‍ പുതിയ സെയില്‍ പ്രഖ്യാപിച്ചു. ഗാഡ്ജെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ലഭിക്കുന്നത്.

റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ കിഴിവാണ് നല്‍കുന്നത്. സാംസങ് ഗാലക്സി നോട്ട് 20 സീരീസ്, സാംസങ് എം സീരീസ്, ഓപ്പോ റെനോ 4 പ്രോ തുടങ്ങിയ ഏറ്റവും പുതിയ ഡിവൈസുകള്‍ ഈ സെയിലിലൂടെ വില്‍പ്പന നടത്തുന്നുണ്ട്. ഈ ഡിവൈസുകള്‍ക്കെല്ലാം വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്.

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് സെയിലിലൂടെ ലാപ്ടോപ്പുകള്‍ക്ക് 25% വരെ വിലക്കിഴിവാണ് റിലയന്‍സ് ഡിജിറ്റല്‍ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് ഡെല്‍ പോലുള്ള ബ്രാന്‍ഡുകളില്‍ നിന്ന് മികച്ച ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാം.

സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ബാന്‍ഡുകള്‍ പോലുള്ള ഫിറ്റ്‌നസ് ഗാഡ്ജെറ്റുകള്‍ക്കും റിലയന്‍സ് ഡിജിറ്റലിന്റെ വില്‍പ്പനയിലൂടെ മികച്ച വിലക്കിഴിവ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സെയിലിലൂടെ അമാസ്ഫിറ്റിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 50% വരെ കിഴിവും ഈ സെയിലിലൂടെ ലഭിക്കും. അമാസ്ഫിറ്റ് ടി-റെക്‌സ് ഇപ്പോള്‍ 9,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്കും വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റിലയന്‍സ് ഡിജിറ്റല്‍ സ്വാതന്ത്ര്യദിന വില്‍പ്പനയിലൂടെ ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 50% വരെ കിഴിവാണ് നല്‍കുന്നത്. ജെബിഎല്‍ ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും വില്‍പ്പനയില്‍ 70% വരെ കിഴിവുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ജെബിഎല്‍ ഫ്‌ലിപ്പ് 4 പോര്‍ട്ടബിള്‍ വയര്‍ലെസ് സ്പീക്കര്‍ വെറും 7,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ടിവികള്‍ക്ക് 60% വരെ വിലക്കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫര്‍ സാംസങ് 80 സെന്റിമീറ്റര്‍ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 16,990 രൂപയ്ക്ക് ലഭ്യമാക്കുന്നു.

Top