ഓഫ് റോഡ് മോഡലായ WR 155R-നെ തായ്ലാന്‍ഡില്‍ അവതരിപ്പിച്ച് യമഹ

ഫ് റോഡ് മോഡലായ WR 155R-നെ തായ്ലാന്‍ഡില്‍ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. ബ്രാന്‍ഡിന്റെ തന്നെ YZF-R15 V3.0 -ല്‍ കണ്ട അതേ എഞ്ചിനാണ് ബൈക്കിലും നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. പക്ഷേ ട്യുണിങ്ങില്‍ വ്യത്യാസമുണ്ട്. 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 16.7 bhp കരുത്തും 14.3 Nm torque ഉം ഉത്പാദിപ്പിക്കും.

ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. യമഹയുടെ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലാകും ഈ ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

മുന്നില്‍ 21 ഇഞ്ച് ടയറുകളും പിന്നില്‍ 18 ഇഞ്ച് ടയറുകളുമാകും ഇടംപിടിക്കുക. അതോടൊപ്പം തന്നെ മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ ആയിട്ടുള്ള മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുക.

സുരക്ഷയ്ക്കായി മുന്നില്‍ 240 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളും ആകും ഇടംപിടിക്കുക. ആഗേള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് എബിഎസ് ലഭിക്കുന്നില്ല.

Top