ഓഫ്-റോഡ് വിപ്ലവം വീണ്ടും ; 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

ഫ് റോഡ് യാത്രകൾ വാഹനപ്രേമികൾക്ക് എന്നും ഹരമാണ്. അതിനനുസരിച്ചുള്ള വാഹനം കുടി വിപണിയിൽ ലഭ്യമായാൽ കുടുതൽ ആവേശമാകും.

ഹീറോ തുടങ്ങിവച്ച ഓഫ്-റോഡ് വിപ്ലവം വീണ്ടും തുടരുകയാണ് കമ്പനി.

റിപ്പോര്‍ട്ടുകള്‍ പ്രാകരം, 200 സിസി എഞ്ചിന്‍ ശേഷിയുള്ള ഓഫ്‌റോഡ് മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് ഹീറോ.

2018-19 സാമ്പത്തിക വര്‍ഷത്തിലേക്കായാണ് പുതിയ ഓഫ്-റോഡ് മോട്ടോര്‍സൈക്കിളിനെ ഹീറോ നിര്‍മ്മിക്കുന്നത്.

ഇതിന് പുറമെ, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഹീറോ എക്ട്രീം 200 എസ് വിപണിയില്‍ എത്തും.

2011 ല്‍ ഹീറോ അവതരിപ്പിച്ച ഇംപള്‍സായിരുന്നു, ഓഫ്-റോഡര്‍ ശ്രേണിയിലേക്കുള്ള ഹീറോയുടെ വരവിന് നേതൃത്വം നല്‍കിയത്.

നിര്‍ഭാഗ്യവശാല്‍ വിപണിയില്‍ ഇംപള്‍സിന് ആവശ്യക്കാര്‍ കുറഞ്ഞതോട് കൂടി മോഡലിനെ ഹീറോ പിന്‍വലിച്ചു.

വിപണിയിലെ ട്രെന്‍ഡ് മാറിയതിനാലാണ് പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തുന്നത്.

ഡ്യൂക്കാറ്റി സ്‌ക്രാമ്പ്‌ളറും, ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളറും പ്രീമിയം വിലയില്‍ ഇന്ത്യയില്‍ അരങ്ങുവാഴുമ്പോള്‍, ഹീറോയുടെ 200 സിസി ബജറ്റ് ഓഫ്‌റോഡര്‍ വന്‍ഹിറ്റാവുമെന്ന കാര്യം ഉറപ്പാണ്.

200 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാകും ഹീറോയുടെ പുതിയ ഓഫ്‌റോഡര്‍ ഒരുങ്ങുക. 18 bhp മുതല്‍ 20 bhp വരെ കരുത്തേകുന്നതാകും പുതിയ മോഡലിൽ ഹീറോ നല്‍കുന്ന ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍.

പരുക്കന്‍ ലുക്കും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷനും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

ഹീറോയില്‍ നിന്നും വരാനിരിക്കുന്ന 200 സിസി നെയ്ക്ക്ഡ്, ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോപ്രേമികളും.

യമഹ FZ25, ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപാച്ചെ RTR 200 4V മോഡലുകളുകള്‍ക്ക് ഭീഷണിയാകുന്നതാണ് ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിളുകള്‍.

Top