രാജ്യസഭ എം.പിമാരില്‍ 90 ശതമാനത്തോളംപേരും കോടീശ്വരന്മാര്‍ ; ബിജെപി ഒന്നാം സ്ഥാനത്ത്

rajyasabha

ന്യൂഡല്‍ഹി: രാജ്യസഭയിലെ 229 എം പിമാരില്‍ 90 ശതമാനത്തോളം പേരും കോടീശ്വരന്മാര്‍. കോടീശ്വരന്മാരുടെ എണ്ണത്തില്‍ പ്രധാന പാര്‍ട്ടികളില്‍ ബിജെപിക്കാണ് ഒന്നാം സ്ഥാനം. 64 ബിജെപി എംപിമാരുടെ ശരാശരി സ്വത്ത് 27.80 കോടിരൂപയാണ്. കോണ്‍ഗ്രസിന്റെ 50 എംപിമാരും ഈ പട്ടികയിലുണ്ട്. ഇവരുടെ ശരാശരി സ്വത്ത് 40.98 കോടി രൂപയാണ്.

229 രാജ്യസഭാ എംപിമാരുടെ ആസ്തികള്‍ വിലയിരുത്തിയതില്‍ 201(88ശതമാനം)പേരും കോടികളുടെ സ്വത്തുള്ളവരാണ്. അതായത് 55 കോടി രൂപയാണ് ഒരു എംപിയുടെ ശരാശരി സ്വത്ത്. ജനതാദള്‍(യുണൈറ്റഡ്)ന്റെ മഹേന്ദ്ര പ്രസാദാണ് കോടീശ്വരന്മാരില്‍ മുമ്പന്‍. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 4,078.41കോടി രൂപവരും.

സമാജ് വാദി പാര്‍ട്ടിയുടെ ജയ ബച്ചനാണ് രണ്ടാം സ്ഥാനം. 1,001.64 കോടിയാണ് ബച്ചന്റെ ആസ്തി. ബിജെപിയുടെ രവീന്ദ്ര കിഷോര്‍ സിന്‍ഹ 857.11 കോടിയുടെ സ്വത്തുമായി തൊട്ടുപിന്നിലുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസി(എഡിആര്‍)ന്റേതാണ് ഇത് സംബന്ധിച്ച കണ്ടെത്തല്‍.

Top