നടന്‍ ദിലീപിന്റെയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മിയ്ക്ക്‌ ചോറൂണ്

താരദമ്പതികളായ ദിലീപിന്റേയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മിയുടെ ചോറൂണ് വഴിപാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തി. ദിലീപ്,മകള്‍ മീനാക്ഷി, കാവ്യ എന്നിവരും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

കാവ്യയ്ക്കും മകള്‍ മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിറിനൊപ്പമാണ് താരകുടുംബം ദര്‍ശനത്തിനെത്തിയത്.

താരദമ്പതികള്‍ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. മഹാലക്ഷ്മിയുടെ ജനനം വിജയദശമി ദിനത്തിലായിരുന്നു.

Top