ഒടുവിലെ തീയായി . . . വരത്തനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

varathan

മല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ‘വരത്തന്‍’ ഉടന്‍ മികച്ച പ്രകടനവുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ഒടുവിലെ തീയായ് എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നത്. നേഹ എസ് നായരും സുഷിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികളെഴുതിയിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Top