‘തല്ലുമാല’ നിര്‍മ്മാതാവിന്‍റെ അടുത്ത ചിത്രത്തില്‍ ഫഹദ്; ‘ഓടും കുതിര ചാടും കുതിര’ വരുന്നു

ല്ലുമാല നേടിയ വൻ വിജയത്തിനു ശേഷം ആഷിക് ഉസ്‍മാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായകനാവുന്നത് ഫഹദ് ഫാസിൽ. ഓടും കുതിര ചാടും കുതിര എന്നാണ് സിനിമയുടെ പേര്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അൽത്താഫ് സലിം ആണ് ചിത്രം ഒരുക്കുന്നത്. അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണ് ഇത്. ടൈറ്റിൽ പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ സഹരചന അൽത്താഫ് ആയിരുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം. അൽത്താഫിൻറെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിനും സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറിയത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

അരികിൽ ഒരാൾ എന്ന ചിത്രമാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻറെ ആദ്യ സിനിമ. തുടർന്ന് ചന്ദ്രേട്ടൻ എവിടെയാ, കലി. അഞ്ചാം പാതിരാ, ഡിയർ ഫ്രണ്ട്, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങൾ ഈ ബാനറിൻറേതായി പുറത്തെത്തി.

Top