ഒടിയന്‍ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസിനൊരുങ്ങുന്നു

odiyan

റെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കേരളത്തില്‍ മാത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ഒടിയന്റെ റിലീസ്.

ഒടിയന്റെ യൌവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത് .

ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തില്‍ എത്തുന്നുണ്ട്.

Top