ഒടിയന്‍; തിയേറ്ററില്‍നിന്ന് ചിത്രം ലൈവായി പുറത്ത് വിട്ടയാളെ പൊലീസ് പിടികൂടി

തൃശൂര്‍: ഒടിയന്‍ ചിത്രം തിയേറ്ററില്‍ നിന്നും ലൈവായി പുറത്ത് വിട്ട വ്യക്തി്യെ പൊലീസ് പിടികൂടി. മോഹന്‍ലാല്‍ നായകനായെത്തിയ പുതിയ ചിത്രം ഒടിയന്‍ ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമ കാണാനെത്തിയ ആള്‍ തൃശൂര്‍ രാഗം തിയേറ്ററില്‍നിന്ന് ചിത്രം ലൈവായി മൊബൈലിലൂടെ പുറത്ത് വിടുകയായിരുന്നു.

പിടികൂടിയ വിവരം നിര്‍മാതാക്കള്‍ അറിയുന്നതിനു മുന്‍പ് തന്നെ ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ചിത്രം ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞപ്പോള്‍ അതു ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. തിയേറ്ററില്‍നിന്നു വ്യാജ പകര്‍പ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പൊലീസ് പ്രതിയെ വിട്ടത്. തിയേറ്ററുടമയ്ക്കും പരാതിയുണ്ടായിരുന്നില്ല എന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം.

Top