മറ്റൊരു പുലിമുരുകന്‍ ഉണ്ടാക്കാനല്ല വന്നത്‌, എന്റെ കാഴ്ചപ്പാടിലെ മാസ് ചിത്രമാണ് ഒടിയന്‍

ടിയന്‍ സിനിമയ്ക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍ മേനോന്‍.

പുലിമുരുകന്‍ പോലെ മാസ്സ് അല്ല ഒടിയനെന്ന് വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. “മറ്റൊരു പുലിമുരുകന്‍ ഉണ്ടാക്കാനല്ല ഞാന്‍ വന്നതെന്നും എന്റെ കാഴ്ചപ്പാടിലെ മാസ് ചിത്രമാണ് ഒടിയനെന്നും” ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

”ഒരുപാട് അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ കോടി നേടി പോവുന്നുണ്ട്. എന്നാല്‍ മലയാള സിനിമകള്‍ പുറത്ത് നേടുന്നത് പരമാവധി 80 ലക്ഷമോ 90 ലക്ഷമോ മാത്രമാണ്. സിനിമയെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

അതില്‍ ഫലം കാണുകയും ചെന്നെ, മുബൈ എന്നിവിടങ്ങളിലെ പ്രധാന തിയ്യറ്ററുകളിലാണ് ഒടിയന്‍ പ്രദര്‍ശിപ്പിച്ചത്. കേരളത്തിന് പുറത്തുള്ള വിപണി ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണമാണ് നടത്തിയത്. റെക്കോഡ് നേട്ടമാണ് കേരളത്തിന് പുറത്ത് ഒടിയന്‍ നേടിയത്.”- ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

Top