ഒടിയന്‍ ഷോയ്ക്കിടെ തിയേറ്ററില്‍ തീ പിടുത്തം; ദുരന്തം ഒഴിവായി

തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം പുറത്തിറക്കി ഫയര്‍ഫോഴ്‌സ് തീ അണച്ചത് ദുരന്തം ഒഴിവാക്കി.

ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. തിയേറ്ററിനകത്തെ ലഘുഭക്ഷണശാലയില്‍ നിന്നും തീ പടരുകയായിരുന്നു. പോപ്പ്‌കോണ്‍ മെഷീനില്‍ നിന്നാണ് തീപടര്‍ന്നതെന്ന് തിയേറ്റര്‍ ജീവനക്കാര്‍ പറയുന്നു. മുറിയിലെ സീലിംഗിനും മറ്റും തീ പിടിച്ച് വൈദ്യുതിബന്ധം നിലച്ചതോടെ തയേറ്ററില്‍ പേടിച്ച് പുറത്തിറങ്ങുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷോ പുന:രാരംഭിക്കുകയും ചെയ്തു.

Top