ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത :ഒടിയന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി

odiyan

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഓടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി . തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് 123 ദിവസം നീണ്ട ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതായി വെളിപ്പെടുത്തിയത്. ഇതിന്റെ ഷൂട്ടിംഗ് നടന്നത് വാഗമണ്ണിലായിരുന്നു. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.

ഒടിയനില്‍ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു . തമിഴ് സൂപ്പര്‍താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകും.ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ഒടിയന്‍ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന ഒരു ത്രില്ലര്‍ സിനിമയാകും ഒടിയന്‍.

Top