തരംഗം തീര്‍ക്കാന്‍ ഒടിയന്‍ തെലുങ്കിലും റിലീസിനെത്തുന്നു…

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒടിയന്‍ ഡിസംബര്‍ 14നാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ ചിത്രം തെലുങ്കിലും റിലീസിനെത്തുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ദഗ്ഗുബാട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഡി അഭിറാമും സമ്പത്ത് കുമാറുമാണ് തെലുങ്ക് പതിപ്പിന്റെ അവകാശം ഏറ്റെടുത്തിരിക്കുന്നത്. ഡിസംബര്‍ 14ന് തന്നെയാണ് തെലുങ്കിലും റിലീസ് ചെയ്യുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

Top