പൃഥ്വിരാജിന്റെ രണത്തിനൊപ്പം ഒടിയന്റെ പുതിയ ടീസറും തിയറ്ററുകളില്‍…

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണം സെപ്റ്റംബര്‍ 6ന് തിയറ്ററുകളില്‍ എത്തുകയാണ്. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതോടൊപ്പം മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ ടീസറും തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. രണത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതും മോഹന്‍ലാലാണ്. അതുകൊണ്ടുതന്നെ ഒടിയന്‍ ടീസര്‍ രണത്തിനൊപ്പം തിയറ്ററില്‍ റിലീസ് ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്.

പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കേരളത്തിലെ മഹാപ്രളയം കാരണം റിലീസ് മാറ്റിയിരുന്നു. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Top