ഏനൊരുവന്‍ മുടിയഴിച്ചിങ്ങാട്ണു… ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ച ഗാനം കാണാം

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒടിയനിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭാ വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്.

ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2 മണിക്കൂര്‍ 59 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാന്‍സ്, പോളണ്ട്, ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തുന്നുണ്ട്. ലോകത്താകമാനം 4000 സ്‌ക്രീനുകളിലാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

Top