മോഹന്‍ലാലിന്റെ ഒടിയന്‍ മൊബൈല്‍ ആപ്പിനെ ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മൊബൈല്‍ ആപ്പിനെ ഏറ്റെടുത്ത് ആരാധകര്‍. ആപ്പ് പുറത്തിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരു ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. അതേസമയം ആപ്പിന് ചില സാങ്കേതിക തകരാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Top