താന്‍ പിന്നോട്ടില്ല, മഹാഭാരതവുമായി മുന്നോട്ട് പോകും: ശ്രീകുമാര്‍ മേനോന്‍

കൊച്ചി: താന്‍ പിന്നോട്ടില്ലെന്നും മഹാഭാരതവുമായി മുന്നോട്ട് പോകുമെന്നും ശ്രീകുമാര്‍ മേനോന്‍. ഒടിയന്‍ സിനിമയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒടിയന്റെ വിപണന തന്ത്രം വിജയിച്ചെന്നും കേരളത്തിന്റെ പുറത്തുള്ള മാകര്‍ക്കറ്റും ലക്ഷ്യം വെച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഒടിയന്‍ സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് നീരജ് മാധവും ചോദിച്ചിരുന്നു.

അതേസമയം കളക്ഷനില്‍ ഒടിയന്‍ സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്തു. മോഹന്‍ലാല്‍ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷന്‍ റെക്കോര്‍ഡാണ് പുറത്തു വരുന്നത്.ആദ്യ ദിവസം തന്നെ 33 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

Top