ഒടിയന് വേണ്ടി ഒരു പ്രൊമോഷണൽ വീഡിയോ; 1 ലക്ഷം സമ്മാനം!

നിങ്ങളുടെ ഉള്ളിൽ ഒരു സിനിമാക്കാരനോ, സംവിധായകനോ, എഴുത്തുകാരനോ ഉണ്ടോ? എങ്കിൽ നിങ്ങളുടെ അതുല്യ പ്രതിഭ പുറത്തു കാണിക്കാൻ കഴിയുന്ന ഒരു ദിവസമാണ് ഇത്. ഒടിയൻ എന്ന മിത്തിനെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാവില്ല. നിങ്ങളുടെ മനസ്സിൽ നിങ്ങൾ നെയ്ത ആ ഓടിയന്റെ രൂപവും കഥയും ഒക്കെ ചിത്രീകരിക്കുന്ന ഒരു മിനിറ്റ് വീഡിയോ തയാറാക്കി അയക്കൂ. ഒടിയൻ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഒരു പ്രൊമോഷണൽ വീഡിയോ ആണ് ഇത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഇത് മൊബൈൽ ഫോണിൽ മാത്രമേ ചിത്രീകരിക്കാവൂ. ഒരു മിനിറ്റ് ദൈർഖ്യമുള്ള ഈ വീഡിയോ അയക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. ഇതിലെ വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് 50,000/- 25,000/- രൂപ വീതം സമ്മാനം ഉണ്ട്. ചിത്രീകരിച്ച വീഡിയോ ചുവടെ കാണുന്ന അഡ്രസ്സിൽ അയക്കാം.

ആശിർവാദ് സിനിമാസ്
നം. 59/1049 വാളക്കുഴി,
കൃഷ്ണസ്വാമി റോഡ്, കൊച്ചി,
682035

മോഹൻലാൽ തന്നെയാണ് ഈ വിവരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം പറഞ്ഞത്.

Top