ഐഎസ്എല്ലില്‍ ഇനി ചെന്നൈയിന്‍ എഫ്സിയും ഒഡിഷ എഫ്സിയും നേര്‍ക്കുനേര്‍

പൂണെ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്സി ഒഡിഷ എഫ്സിയെ നേരിടും. തിങ്കളാഴ്ചയാണ് മത്സരം നടക്കുക. ഒഡിഷയുടെ മൈതാനത്ത് രാത്രി 7.30നാണ് വാശിയേറിയ പോരാട്ടം നടക്കുക.

പോയന്റ് പട്ടിക നോക്കുകയാണെങ്കില്‍ 9 കളിയില്‍നിന്നും 9 പോയന്റുമായി 9-ാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്‌സി നില്‍ക്കുന്നത്. മാത്രമല്ല ചെന്നൈന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ഒഡിഷ 10 കളികളില്‍നിന്നും 12 പോയന്റുമായി ആറാം സ്ഥാനത്താണുള്ളത്.

Top