ഒഡിഷ ട്രെയിന്‍ അപകടം; 29 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് അധികൃതര്‍

ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും 29 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാതെ കിടക്കുന്നു. ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇതുവരെ 113 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും 29 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഷാലിമാറില്‍ നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോറമാന്‍ഡല്‍ എക്‌സപ്രസും ബംഗളൂരു- ഹൗറ എക്‌സ്പ്രസും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനും അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് 295 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Top