2516 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കി ഒഡീഷ

ഭുവനേശ്വര്‍: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കി ഒഡീഷ സര്‍ക്കാര്‍. ജയ്പൂര്‍, ധെന്‍കനല്‍, അന്‍ഗുല്‍, റൂര്‍കേല ജില്ലകളില്‍ നിന്നാണ് ഓക്‌സിജന്‍ അയച്ചിട്ടുള്ളത്. 135 ടാങ്കറുകളിലായി 2516.888 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് നല്‍കിയത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഓക്‌സിജന്‍ എത്തിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ അയക്കുന്ന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്.

 

Top