Odisha sprinter Dutee Chand qualifies for Rio Olympics

നൂറ് മീറ്ററില്‍ ദേശീയ ചാമ്പ്യനായ ദ്യുതി ചന്ദ് റിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടി. യോഗ്യത നേടാനുള്ള നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഓടിയെത്തിയാണ് ദ്യുതി ഒളിമ്പിക്‌സില്‍ വേഗമേറിയ താരമാകാന്‍ ഒരുങ്ങുന്നത്. 11.30 സെക്കന്റുകള്‍ കൊണ്ടാണ് ദ്യുതി വിജയിച്ചത്.

കസാക്കിസ്ഥാനില്‍ നടന്ന കാസനോവ് മെമ്മോറിയല്‍ മീറ്റിലാണ് ദ്യുതി യോഗ്യത നേടിയത്. 11.32 സെക്കന്റാണ് ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള സമയം. 1980 ല്‍ പിടി ഉഷ മോസ്‌കോ ഒളിമ്പിക്‌സില്‍ നേടിയത് 11.32 സെക്കന്റ് കൊണ്ട് ഓടിയാണ്.

ഏപ്രിലില്‍ ദില്ലിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 0.01 സെക്കന്റുകള്‍ക്കാണ് ദ്യുതിക്ക് ഒളിമ്പിക്‌സ് യോഗ്യത നഷ്ടമായത്. മെയ് മാസം ഇന്ത്യന്‍ സ്പ്രിന്റ് താരം ദ്യുതി ചന്ദിന് 100 മീറ്ററില്‍ സ്വര്‍ണം.

തായ്‌വാന്‍ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ ദ്യുതി സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ ദ്യുതിക്ക് കഴിഞ്ഞില്ല. 11.50 സെക്കന്റിലാണ് ദ്യുതി ഫിനിഷ് ലൈന്‍ കടന്നത്.

Top