ഒഡിഷ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിൽ ആദ്യ പകുതിയിൽ സമനില

ബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ഒഡിഷ എഫ്.സി മത്സരം ആദ്യപകുതിയവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ. മത്സരം ആരംഭിച്ചപ്പോൾ നോർത്ത് ഈസ്റ്റാണ് ആക്രമിച്ച് കളിച്ചുതുടങ്ങിയത്. ചില അവസരങ്ങളും ടീം നേടിയെടുത്തു. മത്സരത്തിലെ ആദ്യ അവസരം പിറക്കുന്നത് പത്താം മിനിട്ടിലാണ്. ഒഡിഷയുടെ ബോക്സിൽ വെച്ച് നോർത്ത് ഈസ്റ്റിന്റെ മലയാളി താരം ബ്രിട്ടോയ്ക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹം പന്ത് പുറത്തേക്കടിച്ചു.

പിന്നാലെ അപ്പിയയ്ക്കും അവസരം ലഭിച്ചെങ്കിലും ഒഡിഷ ഗോൾകീപ്പർ അർഷ്ദീപ് അത് കാലുകൊണ്ട് തട്ടിയകറ്റി.
ഗോൾ വഴങ്ങിയതോടെ നോർത്ത് ഈസ്റ്റ് കളം നിറഞ്ഞുകളിച്ചു. പക്ഷേ ഒഡിഷ പ്രതിരോധം നോർത്ത് ഈസ്റ്റ് മുൻനിരയെ നന്നായി തന്നെ നേരിട്ടു. 40-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ ഗാലെഗോ ഒരു കിടിലൻ ഫ്രീകിക്ക് എടുത്തെങ്കിലും ഗോൾകീപ്പർ അർഷ്ദീപ് അത് കൃത്യമായി തട്ടിയകറ്റി. എന്നാൽ നോർത്ത് ഈസ്റ്റ് മനോഹരമായ ഒരു ഗോളിലൂടെ ആദ്യ പകുതിയുടെ അധികസമയത്ത് സമനില പിടിച്ചു.

Top