പെരുമ്പാവൂരിൽ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒ‍ഡീഷ സ്വദേശി പിടിയിൽ

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രണ്ടര വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതിയായ ഒ‍ഡീഷ സ്വദേശിയെ നാട്ടുകാർ പിടികൂടി പെരുമ്പാവൂർ പൊലീസിലേൽപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.

സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. സഹോദരങ്ങൾ ബഹളം വച്ചതോടെ നാട്ടുകാരെത്തുകയായിരുന്നു. ഉടനെ കുട്ടിയുടെ കയ്യിലിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചുകൊണ്ട് കടന്നുകളയാൻ പ്രതി ശ്രമിച്ചു. നാട്ടുകാർ പ്രതിയെ തടഞ്ഞുവയ്ക്കുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. പ്രതിയെ പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Top