ജോസഫ് ഗൊംബാവു ഒഡീഷ എഫ്‌സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു

ഭുവനേശ്വര്‍: ഒഡീഷ എഫ്‌സിയുടെ പരിശീലകസ്ഥാനത്തുനിന്നും ജോസഫ് ഗൊംബാവു സ്ഥാനം ഒഴിഞ്ഞു. ഗൊംബാവു ക്ലബുമായുള്ള കരാര്‍ പുതുക്കില്ലെന്നാണ് അറിയിച്ചത്.

താരത്തിനെ നിലനിര്‍ത്താന്‍ ക്ലബിന് താല്‍പര്യം ഉണ്ടായിരുന്നു. പക്ഷെ ടീമില്‍ തുടരാന്‍ ഗൊംബാവുവിന് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഗൊംബാവുവിന് ക്ലബ് പ്രസിഡന്റ് രോഹന്‍ ശര്‍മ്മ നന്ദിയറിയിക്കുകയും ചെയ്തു.

ക്ലബിനായുള്ള എല്ലാ സംഭാവനകള്‍ക്കും ഗൊംബാവുവിനും സഹപരിശീലകര്‍ക്കും നന്ദിയറിക്കുന്നു. എല്ലാ കോച്ചിംഗ് സ്റ്റാഫും ക്ലബില്‍ വളരയേറെ സ്വാധീനം ചെലുത്തി. എവിടേക്ക് പോയാലും ഒഡീഷയില്‍ അവര്‍ക്കൊരും വീടുണ്ടാകുമെന്നും അദേഹം പറഞ്ഞു.

ഗൊംബാവു ഐഎസ്എല്ലില്‍ അവസാന രണ്ടു സീസണുകളിലായി ഒഡീഷയുടെയും ഡല്‍ഹി ഡൈനാമോസിന്റെയും പരിശീലകനായിരുന്നു. എന്നാല്‍ ഈ സീസണില്‍ ഗൊംബാവുവിന് ഒഡീഷയെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

Top