യുവതാരം സാജിദ് ദോതന്റെ കരാര്‍ പുതുക്കി ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ് സി

എസ് എല്‍ ക്ലബായ ഒഡീഷ എഫ് സി യുവതാരം മുഹമ്മദ് സാജിദ് ദോതന്റെ കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കുള്ള പുതിയ കരാറാണ് ദോത് ഒപ്പുവെച്ചത്. ഈ സീസണില്‍ ആകെ നാലു മത്സരങ്ങള്‍ മാത്രമെ ദോത് കളിച്ചിട്ടുള്ളുയെങ്കിലും പുതിയ കരാര്‍ അംഗീകരിക്കാന്‍ സാജിത് ദോത് തയ്യാറായി.

എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ സ്വന്തമായ സാജിദ് വലിയ പ്രതീക്ഷയുമായായിരുന്നു ഡല്‍ഹി ഡൈനാമോസില്‍ എത്തിയത്. പക്ഷെ ടീമിലെ സ്ഥിര സാന്നിദ്ധ്യമാകാന്‍ താരത്തിനായിട്ടില്ല. എന്നാല്‍ മുമ്പ് ഐ ലീഗില്‍ ഡിഎസ്‌കെ ശിവജിയന്‍സിനു വേണ്ടി സാജിദ് കളിച്ചിട്ടുണ്ട്.

Top