ഒഡീഷയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും മുഖ്യമന്ത്രിയാവാന്‍ നവീന്‍ പട്നായിക്

ന്യൂഡല്‍ഹി: ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ വീണ്ടും അധികാരത്തിലേക്ക് അടുക്കുന്നു. 147 ല്‍ 103 സീറ്റുകളിലും ബി.ജെ.ഡിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്. 21 ലോക്സഭ സീറ്റുകളില്‍ 14 സീറ്റുകളിലും ബി.ജെ.ഡി ലീഡ് ചെയ്യുന്നു.

തുടര്‍ച്ചയായ അഞ്ചാം തവണയും നവീന്‍ പട്നായിക്ക് ഒഡീഷയുടെ മുഖ്യമന്ത്രിയാവും. എന്നാല്‍ കഴിഞ്ഞ തവണ 10 സീറ്റില്‍ ഒതുങ്ങിയ ബി.ജെ.പി ഇത്തവണ 28 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

Top