ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വധശ്രമം

shoot died

ഒഡീഷ; ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു. വോട്ടെണ്ണല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു വധശ്രമം. ഒഡീഷയില്‍ നിന്ന് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്.

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ സായുധ സംഘം മനോജിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മനോജിനെ ബിര്‍ഹാംപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നില ഗുരുതരമാവുകയും കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

Top