ഒഡീഷ,ഛത്തീസ്ഗഢ്,ജാർഖണ്ഡ്,തമിഴ്നാട്,ബീഹാർ; ഇന്ത്യയിലെ ചേരികളെല്ലാം ഈ സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ചേരികൾ ഭൂരിഭാഗവും ഉൾപ്പെടുന്നത് അഞ്ച് സംസ്ഥാനങ്ങളിൽ.

ഒഡീഷ, ഛത്തീസ്ഗഢ്, ജാർഖണ്ഡ് , തമിഴ്നാട്, ബീഹാർ സംസ്ഥാനങ്ങളിലാണ് ചേരികൾ കൂടുതൽ ഉള്ളത്.

ഛത്തീസ്ഗഢ് (18), ഒഡിഷ (17), ജാർഖണ്ഡ് (14), തമിഴ്നാട് (11), ബീഹാർ (10) എന്നിങ്ങനെയാണ് 2008-09 വർഷങ്ങളിലെ കണക്കുകൾ. അവസാന വർഷത്തെ കണക്കുകൾ പ്രകാരം 51 ശതമാനം ചേരികൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

സംസ്ഥാന, കേന്ദ്രഭരണ പ്രദേശമായ അഞ്ച് സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം ജനങ്ങൾ ചേരികളിലാണ് താമസിക്കുന്നതെന്ന് രാജസ്ഥാനിലെ ഗ്രാമവികസന വകുപ്പ് പ്രോജക്ട് ഡയറക്ടറായ എച്ച്.എസ്. ചോപ്രയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2008-09ൽ ഏറ്റവും കൂടുതൽ ചേരികൾ തമിഴ്നാട്ടിലായിരുന്നു. 931,169, അഥവാ 30 ശതമാനായിരുന്നു കണക്കുകൾ. ഇത്തരത്തിൽ ഇരട്ട അക്കത്തിൽ ഉണ്ടായിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു തമിഴ്നാട്.

ചേരികളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം, കക്കൂസ്, അടഞ്ഞ ഡ്രെയിനേജ്, ഉറപ്പുള്ള വീടുകൾ എന്നിവ ലഭ്യമല്ല. ചേരിവികസന സമിതിയുടെ 2010 ഓഗസ്റ്റ് റിപ്പോർട്ടിൽ നൽകിയ മാനദണ്ഡങ്ങളാണ് ഇവ. ഇവയൊന്നും ലഭ്യമാകാത്ത വീടുകളെ ദേശീയ സാംസ്കാരിക സർവ്വേ ഓഫീസ്, ഇന്ത്യയുടെ ഔദ്യോഗിക സാമൂഹ്യ-സാമ്പത്തിക സമിതി ചേരികളായാണ് കണക്കാക്കിയിരിക്കുന്നത്.

മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ അനുസരിച്ച് അവയൊന്നും ലഭ്യമാകാതെ ഇരുപതിലധികം കുടുംബങ്ങൾ ജീവിക്കുന്ന സാഹചര്യത്തെ ചേരിയായി കണക്കാക്കൻ സാധിക്കുമെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചേരികളിൽ താമസിക്കുന്ന 10 ശതമാനത്തിലധികവും ഒരേ സമുദായക്കാരും, പട്ടികജാതി-പട്ടികവർഗക്കാരുമാണ്. ഇന്ത്യൻ ഭരണഘടനയിൽ സംരക്ഷണം ലഭിക്കേണ്ട വിഭാഗക്കാരാണ് ഇവർ.

60 ശതമാനം ചേരികളും സർക്കാർ ഭൂമിയിലാണ് നിലവിൽ ഉള്ളത് എന്നാൽ ബാക്കി 40 ശതമാനം നഗര തദ്ദേശ സ്വയം ഭരണത്തിന്റെ കീഴിലുമാണ്.

ഒരു ഹെൽത്ത് സെൻററും ഒരു പ്രൈമറി സ്കൂളും ചേരികളിൽ നിന്ന് 1 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഉണ്ടായിരിക്കണം.

മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് നടത്തിയ സർവ്വേയിലാണ് ചേരികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ധാരാവിയിൽ ഉണ്ടാകുന്ന 90 ശതമാനം മരണവും ശ്വാസകോശ രോഗങ്ങളിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്രയിലെ 9.8 ദശലക്ഷം കുടുംബങ്ങളിൽ 3.7 ശതമാനവും ചേരിയിലാണ് താമസിക്കുന്നത്.

ഓരോ ദിനവും വികസനത്തിനായി കോടികൾ ചിലവിടുന്ന സർക്കാർ ചേരികളിൽ താമസിക്കുന്ന ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നതിൽ പിന്നോട്ട് പോകുകയാണ്.

ദരിദ്ര നിർമാർജനവും , ജീവിത സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കുന്നതിലൂടെ മാത്രം ഇത്തരം കാര്യങ്ങൾക്ക് മാറ്റമുണ്ടാകില്ലായെന്നും അത് ജനങ്ങളിലേക്ക് എത്തുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുവാനും സർക്കാർ തയ്യാറാവണം.

Top